കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് യുവതിയെ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടർ ആശാ ദേവിയേ ഉപരോധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിജീവതയുടെ നിയമ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ് ആ സമയത്താണ് ഈ രീതിയിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ മറ്റൊരു പീഡനം നടക്കുന്നത്.
അതിജീവിതക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ സംസാരിച്ച സീനിയർ നഴ്സിനെ സ്ഥലം മാറ്റുന്ന നടപടിയാണ് ആരോഗ്യ വകുപ്പ് നടത്തിയത്. അതുപോലെതന്നെ ബീച്ചാശുപത്രിയിലും ഇരകൾക്ക് വേണ്ടി സംസാരിക്കാൻ ആരും ധൈര്യം കാണിക്കുകയില്ല അങ്ങനെ ധൈര്യം കാണിച്ചാൽ അവർക്കെതിരെ നടപടിയെടുക്കുന്ന സമീപനമാണ് സമീപകാലത്ത് കേരളത്തിലെ ആരോഗ്യ വകുപ്പ് കാണിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ പറഞ്ഞു.
പരാതി സ്വീകരിച്ച് സമയം വൈകി പൊലിസ് ഇടപ്പെട്ടതിനാൽ
പ്രതിക്ക് രക്ഷപെടാൻ സാധിച്ചു. സ്ത്രീകൾക്ക് പോകാൻ പറ്റാത്ത ഇടമായി ആരോഗ്യ കേന്ദ്രങ്ങൾ മാറിയത് അപകടകരമാണ്.കോഴിക്കോട് കേന്ദ്രീകരിച്ച് ഗവണ്മെൻ്റ് ആശുപത്രികൾ ഈ രീതി തുടരുകയാണ്.
സീനിയർ വൈസ് പ്രസിഡൻ്റ് സി ജാഫർ സാദിഖ്, ഷഫീക്ക് അരക്കിണർ, ഷൗക്കത്ത് വിരുപ്പിൽ, ദാവൂദ് വെള്ളയിൽ, ഫൈജാസ് വെള്ളയിൽ,ആലിമോൻ വെള്ളിമാട് കുന്ന് എന്നിവർ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി
ഉപരോധത്തിന് നേതൃത്വം നൽകിയവരെ വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച നേതാക്കളെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്തീൻകോയ, ട്രഷറർ കെ എം എ റഷീദ്, നോർത്ത് നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ സഫറി, കെ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു