പറവൂര്‍: ഫെബ്രുവരി 1 മുതല്‍ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ പഴുതടച്ച നടപടിളെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തുടര്‍ച്ചയായി സംഭവിക്കുന്ന ഭക്ഷ്യ വിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
നിലവിലെ സംവിധാനങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി ഭക്ഷ്യ സുക്ഷ ഉറപ്പുവരുത്താനുളള നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കുകയാണ്. പരിശോധിക്കാതെ ലൈസന്‍സ് നല്‍കിയാല്‍ ഡോക്ടറുടെ രജിസ്‌ട്രേഷന്‍ അടക്കം റദ്ദാക്കാനും നിര്‍ദേശമുണ്ട്.
വടക്കന്‍ പറവൂരില്‍ ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.