ഭക്ഷ്യസുരക്ഷ മാനദണ്ഡം അനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി. ഈ മാസം 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഹോട്ടല്‍ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയം നീട്ടുന്നത്.
ഇപ്പോള്‍ 60% ഭക്ഷ്യസ്ഥാപനങ്ങളിലും ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിലയിരുത്തല്‍. ശേഷിക്കുന്ന 40% പേര്‍ക്ക് കൂടി ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയം നല്‍കുകയെന്ന് കണ്ടാണ് സമയം നീട്ടി കൊടുക്കുന്നത്. ശാരീരിക പരിശോധന, കാഴ്ചശക്തി, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടൊയെന്ന് പരിശോധിക്കണം. വാക്‌സീനുകള്‍ എടുത്തിട്ടുണ്ടൊ എന്നും പരിശോധിക്കും.