ജയ്പുര്‍: പഠിക്കുന്നതിനിടെ ബ്ലൂടൂത്ത് ഹെഡ്ഫോണ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. രാജസ്ഥാനിലെ ജയ്പുര്‍ ജില്ലയിലെ ചോമു പട്ടണത്തിലെ ഉദയ്പുരിയ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാകേഷ് കുമാര്‍ (28) എന്നയാളാണ് മരിച്ചത്. പഠനാവശ്യത്തിനായി ബ്ലൂടൂത്ത് ഹെഡ്ഫോണ് ഉപയോഗിച്ചുകൊണ്ടിരിക്കെയാണു പൊട്ടിത്തെറിച്ചത്.
ഇലക്ട്രിക്കല്‍ ഔട്ട്ലെറ്റില് കുത്തിവച്ചുകൊണ്ടാണു ഹെഡ്ഫോണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. ഹെഡ്ഫോണ് ചെവിയില്‍ പൊട്ടിത്തെറിച്ച് അബോധാവസ്ഥയിലായ രാകേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ രാകേഷിന്റെ രണ്ടു ചെവികള്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.