പ്രതിപക്ഷ നേതാവിനെ തടയുമെന്ന എല്‍.ഡി.എഫ് കണ്‍വീനറുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫ് പ്രതിഷേധം തുടരും. വേണമെങ്കില്‍ തടയാം. ഞാന്‍ മുഖ്യമന്ത്രിയെ പോലെ പൊലീസിന്റെ സുരക്ഷിതത്വത്തിലേക്ക് ഓടിയൊളിക്കില്ല. ഒരു പൊലീസുകാരന്റെ പോലും അകമ്പടിയില്ലാതെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിക്കും. പിണറായി സര്‍ക്കാരിനെ രക്ഷപ്പെടുത്താനല്ല കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളിവിടാനാണ് അജ്ഞാതവാസത്തിന് ശേഷമുള്ള എല്‍.ഡി.എഫ് കണ്‍വീനറുടെ വരവ് അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ സദസിലാണ് കേരള രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ആരും പറയാന്‍ പാടില്ലാത്ത വാക്കുകള്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ കുറിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകന്റെ പിതൃത്വത്തെ ചോദ്യം ചെയ്തുള്ളതാണ് ജയരാജന്റെ രണ്ടാമത്തെ വാചകം. അത് നിയമസഭയില്‍ പോലും പറയാന്‍ സാധിക്കാത്ത തരത്തിലുള്ള അധിക്ഷേപമാണ് അദ്ദേഹം തുറന്നടിച്ചു.
ജനകീയ പ്രതിരോധ ജാഥയ്ക്ക് വേണ്ടി പാലായില്‍ ബസ് സ്റ്റാന്‍ഡ് അടച്ചുകെട്ടിയാണ് സ്റ്റേജ് നിര്‍മ്മിക്കുന്നത്. സി.പി.എമ്മിന് എന്തും ആകാമെന്ന സ്ഥിതിയാണ്. അധികാരത്തിന്റെ ദുര്‍വിനിയോഗമാണ് എല്ലായിടത്തും നടക്കുന്നത്. പാര്‍ട്ടിയുടെ എല്ലാ പോഷക സംഘടനകള്‍ക്കും എന്ത് തോന്ന്യവാസവും കാണിക്കാനുള്ള ലൈസന്‍സ് നല്‍കിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.