കാസര്‍ക്കോട്: ഉദുമയില്‍ പുഴയില്‍ മുങ്ങി 15കാരന്‍ മരിച്ചു. ഉദുമ പാക്യാര സ്വദേശി മജീദിന്റെ മകന്‍ റാഷിദ് ആണ് മരിച്ചത്. പാലക്കുന്ന് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കുട്ടി അപകടത്തില്‍പ്പെടുകയായിരുന്നു. കുട്ടുകാരുമൊന്നിച്ചാണ് കുട്ടി കുളിക്കാനെത്തിയത്.
അതേസമയം മുങ്ങിമരണങ്ങള്‍ സംസ്ഥാനത്തെ പല ജില്ലകളിലും തുടര്‍ക്കഥയാകുകയാണ്. ഇന്നലെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പെട്ട് 22 വയസ്സുകാരനായ യുവാവ് മരിച്ചിരുന്നു. ഇന്ന് മൃതദേഹം കിട്ടി. പിറവം നെച്ചൂര്‍ കടവിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്.