കൊച്ചി: വിദ്യാര്‍ഥിനിയെ പുതുവര്‍ഷ ആഘോഷത്തിനെന്ന വ്യാജേന ഫോര്‍ട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്‌കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കാഞ്ഞാര്‍ പൊലീസ് സ്‌റ്റേഷനിലും സമാന രീതിയിലുള്ള കേസ് നിലവിലുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുതുവര്‍ഷാഘോഷത്തിനെന്ന പേരില്‍ വിദ്യാര്‍ഥിനിയെ അഷ്‌കര്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ചശേഷം പീഡനത്തിനിരയാക്കുകയായിരുന്നു.