കാഷ് ആപ് സ്ഥാപകനും ടെക് എക്‌സിക്യൂട്ടിവുമായ ബോബ് ലീ(43) കുത്തേറ്റ് മരിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയിലൂടെ മെയിന്‍ സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2:30നാണ് കുത്തേറ്റത്. 2013 സ്‌ക്വയര്‍ കാഷ് ലോഞ്ച് ചെയ്തപ്പോള്‍ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്നു ബോബ് ലീ. ഇപ്പോള്‍ കാഷ് ആപ് എന്നറിയപ്പെടുന്ന ആപ്ലിക്കേഷന് യു.എസിലും യു.കെയിലും ദശലക്ഷക്കണക്കിന് ഉപയോകേതാക്കളുണ്ട്. 2004 മുതല്‍ 2010 വരെ ഗൂഗിളില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായും ലീ പ്രവര്‍ത്തിച്ചു.
മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിനുള്ള കോര്‍ ലൈബ്രറികളുടെ വികസനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഗൂഗിള്‍ ഗ്വസ് ഫ്രെയിംവര്‍ക്കും അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു.