മഹാരാഷ്ട്രയില്‍ ചൂടില്‍ നിന്ന് രക്ഷ നേടാന്‍ വീടിന്റെ പുറത്ത് കിടന്നുറങ്ങിയ യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഛന്ദ്രപൂര് ജില്ലയില്‍ ടഡോബ കടുവ സംരക്ഷ കേന്ദ്രത്തിന് സമീപം സോലിയിലാണ് സംഭവം. മന്ദബായ് സിദാം ആണ് മരിച്ചത്.
തിങ്കാളാഴ്ചയാണ് അപകടമെന്ന് വനം വകുപ്പ് ഉദോ്യഗസ്ഥര്‍ അറിയിച്ചു.വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന ഇവരെ കടുവ വലിച്ചഴച്ച് കൊണ്ടുപോവുകയായിരുന്നു. യുവതി ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും ആളുകള്‍ എത്തിയപ്പോഴേക്കും കടുവ കാട്ടിലേക്ക് മറഞ്ഞു. സംഭവ സ്ഥലത്ത് തന്നെ യുവതി മരിച്ചതായി വനം വകുപ്പ് ഉദോ്യഗസ്ഥര്‍ പറഞ്ഞു.