X

കെറെയില്‍ പദ്ധതിയില്‍ കമീഷനാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നും സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്നും കെ. സുധാകരന്‍

കെറെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്  കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പദ്ധതി നടപ്പായാലുള്ള കമീഷനാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍പാത പോകുന്ന വഴിയിലുള്ളവര്‍ മാത്രമല്ല കെറെയില്‍ കാരണമുണ്ടാകുന്ന ദുരന്തത്തിന് ഇരയാകുന്നതെന്നും വലിയ പ്രദേശത്തേക്കുള്ള ജനങ്ങളെയും അത് ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

റെയില്‍വേ ട്രാക്ക് പാടില്ല, റോഡ് വികസിപ്പിക്കരുത്, റോഡ് നിര്‍മിക്കാന്‍ പാടില്ല എന്നിങ്ങനെ പദ്ധതിയുടെ ഭാഗമായി പറഞ്ഞാല്‍ എന്താകും അവസ്ഥയെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. സര്‍ക്കാര്‍ ഇത്തരമൊരു വലിയ പദ്ധതി മുന്നോട്ടുവെക്കുമ്പോള്‍ ജനങ്ങളെ ആദ്യം ബോധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും സര്‍ക്കാര്‍ എന്ത് ഉറപ്പിലാണ് പദ്ധതിക്കായി സര്‍വേ നടത്തി കുറ്റിയിടുന്നതെന്നും സുധാകരന്‍ ചോദിച്ചു.

കുറ്റിയിടരുതെന്ന് ഹൈകോടതി പറഞ്ഞിട്ടും പൊലീസിനൊപ്പം ചെന്ന് കുറ്റിയിടുന്നത് കോടതിയലക്ഷ്യമല്ലേ എന്ന് ചോദിച്ച സുധാകരന്‍ കോടതി പറഞ്ഞത് അനുസരിക്കാത്ത മുഖ്യമന്ത്രിയും സര്‍ക്കാറും എന്ത് നീതിയും നിയമവും നടപ്പിലാക്കുമെന്നും കുറ്റപ്പെടുത്തി. വാശിയോടെ മുഖ്യമന്ത്രി മുന്നോട്ടുപോയാല്‍ പദ്ധതികെതിരെ യുദ്ധസന്നാഹത്തോടെ തങ്ങള്‍ നീങ്ങുമെന്നും ജനങ്ങളുടെ പിന്തുണയോടെ കുറ്റികള്‍ കോണ്‍ഗ്രസ് പിഴുതെറിയുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. സി.പി.എം ലക്ഷ്യമിടുന്നത് പദ്ധതിയുടെ 5 ശതമാനം കമീഷനിലാണെന്നും ലാവലിന്‍ നേട്ടം ഓര്‍ത്താണ് മുഖ്യമന്ത്രി സില്‍വര്‍ ലൈനിന് വേണ്ടി വാശിപിടിക്കുന്നതെന്ന് സൂധാകരന്‍ ആഞ്ഞടിച്ചു.

 

Test User: