X

വഴക്കിനിടെ ഭാര്യയെ മരക്കമ്പു കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭര്‍ത്താവ് പിടിയില്‍

മലപ്പുറം പോത്തുകല്ലില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തി.ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണി(26) ആണ് കൊലപ്പെട്ടത്.ഭര്‍ത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയൊടെയാണ് സംഭവം.സുരേഷ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.ഇങ്ങനെ ഇത്തരത്തില്‍ ഉണ്ടായ ഒരു വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.വഴക്കിനിടെ തടികഷ്ണം ഉപോയോഗിച്ച് രമണിയുടെ തലക്കടിക്കുകയായിരുന്നു.സംഭവത്തിന് ശേഷം ഇയാള്‍ തന്നെയാണ് അടുത്ത വീട്ടില്‍ വിവരം അറിയിക്കുന്നത്.

Test User: