പറ്റ്ന: ജെ.ഡി.യുവില്‍ പ്രധാനപ്പെട്ട ഒരു പദവി നല്‍കാമെന്ന വാഗ്ദാനം തനിക്ക് ലഭിച്ചിരുന്നെന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ അവകാശവാദങ്ങള്‍ക്ക് പരസ്യ മറുപടിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അത്തരത്തില്‍ ഒരു വാഗ്ദാനവും ജെ.ഡി.യു നല്‍കിയിട്ടില്ലെന്നും പ്രശാന്ത് കിഷോര്‍ പറയുന്നത് കള്ളമാണെന്നും നിതീഷ് പറഞ്ഞു. തന്നോട് കോണ്‍ഗ്രസില്‍ ലയിക്കാന്‍ പറഞ്ഞ കിഷോര്‍ ബി.ജെ.പിക്ക് വേണ്ടിയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും നിതീഷ് കുമാര്‍ തുറന്നടിച്ചു.