മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണ്; സ്ഥലവും തീയതിയും സര്‍ക്കാറിന് തീരുമാനിക്കാം; വി.ഡി. സതീശന്‍

മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ഥലവും തീയതിയും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെയാണ് സംവാദത്തിന് തയാറാണെന്ന് വിഡി സതീശന്‍ പറഞ്ഞത്.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദത്തിന്റെ തീയതി എക്സൈസ് മന്ത്രി തീരുമാനിക്കട്ടെ. താന്‍ ഇന്നുവരെ ഒരാളെയും സംവാദത്തിന് വെല്ലുവിളിക്കാറില്ല. പണ്ട് തോമസ് ഐസക്കും സംവാദത്തിന് പ്രതിപക്ഷത്തെയാണ് വെല്ലുവിളിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി സംവാദത്തിന് വിളിച്ചാല്‍ പങ്കെടുക്കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എം.ബി. രാജേഷ് സംവാദത്തിന് ക്ഷണിച്ചു. രാജേഷിന് അനുയോജ്യന്‍ വി.കെ. ശ്രീകണ്ഠനാണ്, പാലക്കാട്ടുക്കാര്‍ക്കും അതാണ് ഇഷ്ടം. വി.കെ. ശ്രീകണ്ഠനെ രാജേഷിന് ഭയമാണെന്നും ചെന്നിത്തല പരിഹസിച്ചു.

webdesk18:
whatsapp
line