X
    Categories: indiaNews

ചെളി ചവിട്ടാതിരിക്കാന്‍ പോസ്റ്റില്‍ പിടിച്ചു; യുവതി ഷോക്കേറ്റ് മരിച്ചു

റെയില്‍വേ സ്റ്റേഷനിലെ വെള്ളക്കെട്ട് നിറഞ്ഞ ഭാഗത്ത് ചവിട്ടാതിരിക്കാന്‍ പോസ്റ്റില്‍ പിടിച്ച യുവതി ഷോക്കേറ്റ് മരിച്ചു. ഡല്‍ഹി പ്ലീത് വിഹര്‍ സ്വദേശി സാക്ഷി അഹൂജയാണ് മരിച്ചത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് പുലര്‍ച്ചെ 5 മണിയോടെ ദാരുണമായ സംഭവം.

ഭോപ്പാലിലേക്ക് പോകാനായി മൂന്ന് കൂട്ടുകാരികള്‍ക്കൊപ്പം യുവതി സ്റ്റേഷനില്‍ എത്തിയതായിരുന്നു. ചളി ചവിട്ടാതിരിക്കാന്‍ പോസ്റ്റില്‍ പിടിച്ച ഉടനെ ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതിവകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് പിന്നിലെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

webdesk11: