X

തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പോലും ഹാക്ക് ചെയ്തിട്ടുണ്ട്; യോഗി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക

തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി പരാതി ഉന്നയിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളുടെ ഫോണുകള്‍ യുപി നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന്  ചോര്‍ത്തുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ വെളിപ്പെടുത്തലും.

അവര്‍ക്ക് മറ്റൊരു പണിയുമില്ലേ എന്നും ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, എന്റെ മക്കളുടെ ഇന്‍സറ്റഗ്രാം അക്കൗണ്ടും അവര്‍ ഹാക്ക് ചെയ്തുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

എതിരാളികളെ ഫോണ്‍ ചോര്‍ത്തല്‍ തന്ത്രം ഉപയോഗിച്ച് യോഗി ആദിത്യനാഥ് എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടെന്നും ഇതില്‍ നിന്ന് പാര്‍ട്ടി ഓഫീസിലെ ഫോണുകള്‍ വരെ മുക്തമല്ലെന്നും ഞായറാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഖിലേഷ് യാദവ് ആരോപണം ഉന്നയിച്ചിരുന്നു.

Test User: