X

മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് താന്‍ അന്നേ പറഞ്ഞതായിരുന്നു-പി.വി. അന്‍വറിന്റെ മാപ്പിനെ കുറിച്ച് വി.ഡി. സതീശന്‍

കല്‍പറ്റ: പി വി അന്‍വറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തനിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച അന്‍വറിന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് താന്‍ അന്നേ പറഞ്ഞതാണെന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. 150 കോടി കൈക്കൂലി വാങ്ങിയെന്ന് സതീശനെതിരെ ആരോപിച്ചത് പി. ശശി പറഞ്ഞിട്ടാണെന്നും അതിന്റെ പേരില്‍ സതീശന്‍ നേരിട്ട മാനഹാനിക്കും വിഷമത്തിനും മാപ്പുപറയുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സമ്മേളനത്തില്‍ വെച്ചായിരുന്നു പരസ്യമായി മാപ്പ് പറഞ്ഞത്.

‘പ്രതിപക്ഷ നേതാവായ എനിക്കെതിരെ മുഖ്യമന്ത്രി അറിയാതെ ഒരു ഭരണകക്ഷി നേതാവ് ഇത്തരം ആരോപണം ഉന്നയിക്കില്ലെന്ന് ഉറപ്പാണ്. ഇക്കാര്യം ഞാന്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. അന്‍വര്‍ സി.പി.എം നേതാക്കള്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലും സി.പി.എമ്മിലെ തന്നെ ചില നേതാക്കളാണുള്ളത്. പിണറായി നിലപാട് കടുപ്പിച്ചപ്പോള്‍ അന്‍വറിന്റെ പിന്നിലുണ്ടായിരുന്ന സി.പി.എം നേതാക്കള്‍ ഓടി ഷെഡില്‍ കയറി എന്നുമാത്രം’ -വി.ഡി. സതീശന്‍ പറഞ്ഞു.

 

webdesk18: