X

ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയെ കടന്നു പിടിച്ചു; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കൊല്ലം: ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. കൊട്ടാരക്കര സിപിഎം കുളക്കട ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ പൂവറ്റൂര്‍ സ്വദേശി രാഹുലാണ് അറസ്റ്റിലായത്.

രാത്രി ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ ഇദ്ദേഹം അശ്ലീല ചുവയോടെ സംസാരിക്കുകയും യുവതിയെ കടന്നു പിടിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ബൈക്കില്‍ രക്ഷപ്പെട്ട ഇദ്ദേഹത്തെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു പിടികൂടുകയായിരുന്നു.

webdesk11: