ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണര്‍ ചെയ്തത് ഭരണഘടന ലംഘനമാണ്. ഗവര്‍ണര്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയെന്നും ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നെന്നും സതീശന്‍ പറഞ്ഞു. ഞാന്‍ കോണ്‍ഗ്രസ്സുകാരന്‍ ആണ്. പ്രതിപക്ഷനേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അഞ്ച് പാര്‍ട്ടിയിലേക്ക് പോയ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നും സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു.
ബിജെപി നേതാക്കളുടെ ആവശ്യം കേരളത്തില്‍ ഇല്ലാതായെന്നും അവരുടെ പണി ഗവര്‍ണറാണ് ചെയ്യുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് രാജിവെക്കേണ്ടി വരുമായിരുന്നുവെന്നും ഗവര്‍ണറെ മുഖ്യമന്ത്രി രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു.