ഡല്‍ഹിയില്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തതില്‍ പ്രതികാരമായി മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വീട്ടമ്മയായ സുലോചന (45) നെയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ഖയാല മേഖലയിലാണ് സംഭവം. മകന്‍ സാവന്‍ പ്രതി. സംഭവത്തില്‍ സാവനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 8:30 ഓടെ മകന്‍ കൊലപാതക വിവരം അറിയിക്കാന്‍ പൊലീസിനെ വിളിക്കുകയായിരുന്നു. കവര്‍ച്ചാ സംഘം അമ്മയുടെ കമ്മലിനു വേണ്ടി കൊലപ്പെടുത്തിയെന്നാണ് സാവന്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ സാവന്‍ അടക്കമുള്ള ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തു.
അതേസമയം പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് പ്രതിക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കാനാവാത്തതോടെ പൊലീസിന് സംശയമായി. തുടര്‍ന്ന് യുവാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ യുവാവ് അമ്മയെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു.
തനിക്ക് ഇഷ്ടപ്പെട്ട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സാവന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അമ്മ സമ്മിതിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് അമ്മയെ കൊലപ്പെടുത്താന്‍ കാരണമെന്ന് സാവന്‍ പൊലീസിനോട് സമ്മതിച്ചു.