X

ആശുപത്രിയിലേക്ക് പോകുംവഴി കുഴഞ്ഞുവീണ് കണ്ണൂര്‍ സ്വദേശി മരിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴി മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി കേച്ചേരി സ്വദേശി കീരിരകത്ത് അബ്ദുല്ല (54) യാത്രാമധ്യേ ബത്ഹയില്‍ വെച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്.

റിയാദ് അതീഖയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു മരിച്ച അബ്ദുല്ല. ദീര്‍ഘക്കാലം റിയാദിലായിരുന്നു. പിതാവ്: ഇബ്രാഹീം, മാതാവ്: നഫീസ. ഭാര്യ: അഫ്‌സത്ത്. മക്കള്‍: ഇബ്രാഹീം, മുഹമ്മദ് അഫ്‌സല്‍, നഫീസത്തുല്‍ ശിഫ. മൃതദേഹം റിയാദില്‍ ഖബറടക്കും.

webdesk13: