കൊച്ചി: നടൻ ബാബുരാജ് പീഡിപ്പിച്ചതായി മുൻ ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം. കൊച്ചി ഡപ്യൂട്ടി കമ്മിഷണറോട് താൻ പരാതി പറഞ്ഞിരുന്നു. സിനിമയിൽ വരുന്ന പെൺകുട്ടികൾ സെക്സ് റാക്കറ്റിലേക്ക് പോകുന്ന സാഹചര്യമാണെന്നാണ് പറഞ്ഞത്. ഡപ്യൂട്ടി കമ്മിഷണർ പരാതി നൽകാൻ പറഞ്ഞു. നാട്ടിൽ ഇല്ലാത്തതിനാൽ പരാതി കൊടുത്തില്ല. പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയാൽ എല്ലാം തുറന്നു പറയുമെന്നും പേരു വെളിപ്പെടുത്താത്ത മുൻ ജൂനിയർ ആർട്ടിസ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു സിനിമയിൽ അവസരമുണ്ടെന്നും അണിയറ പ്രവർത്തകർ തന്റെ വീട്ടിലുണ്ടെന്നും പറഞ്ഞാണ് ബാബുരാജ് വീട്ടിലേക്ക് വിളിപ്പിച്ചത്. എന്നാൽ വീട്ടിലെത്തിയപ്പോൾ ആരുമുണ്ടായിരുന്നില്ല. ഇതെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാവരും ഉടൻ എത്തുമെന്നും വിശ്രമിക്കൂ എന്നും പറഞ്ഞ് വീടിന്റെ താഴത്തെ നിലയിൽ ഒരു മുറി കാണിച്ചുതന്നു. പിന്നീട് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് വിളിച്ചപ്പോൾ മുറിയുടെ വാതിൽ തുറന്നു. അപ്പോൾ ബാബു രാജ് മുറിയിലേക്ക് കയറി വന്ന് മോശമായി സംസാരിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിറ്റേ ദിവസം മാത്രമാണ് ആ വീട്ടിൽ നിന്ന് പോരാൻ സാധിച്ചതെന്നും നടി പറഞ്ഞു.