X

70,000 രൂപ കൊടുത്ത് വാങ്ങിയ യുവതിയെ ഭാര്യയാക്കി, വീട്ടിൽനിന്ന് ‘മുങ്ങൽ’ പതിവായപ്പോൾ കൊന്ന് വനത്തിൽ തള്ളി; ഭർത്താവും കൂട്ടാളികളും പിടിയിൽ

ബിഹാറിലെ പാറ്റ്നയില്‍ നിന്ന് 70,000 രൂപയ്ക്കു ‘വാങ്ങിയ’ ഭാര്യയെ ഡല്‍ഹി സ്വദേശിയായ ഭര്‍ത്താവ് കൊലപ്പെടുത്തി. പ്രതി ധരംവീറിനെയും കൊലപാതകത്തിന് ഇയാളെ സഹായിച്ച അരുണ്‍, സത്യവാന്‍ എന്നിവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ശനിയാഴ്ചയാണ് ഫത്തേപൂര്‍ ബേരിയില്‍ നിന്ന് സ്വീറ്റി എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോയുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചു.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 1.40-ന് ഒരു ഓട്ടോറിക്ഷ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി. ഓട്ടോ കടന്നുപോയ വഴി ട്രാക്ക് ചെയ്യുകയും രജിസ്ട്രേഷന്‍ നമ്പര്‍ തിരിച്ചറിയുകയും ചെയ്തു. ഛത്താര്‍പുര്‍ സ്വദേശിയായ അരുണ്‍ ആണ് ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ എന്ന് തിരിച്ചറിഞ്ഞു.

കൊല്ലപ്പെട്ടത് ധരംവീറിന്റെ ഭാര്യ സ്വീറ്റിയാണെന്ന് അരുണ്‍ പറഞ്ഞു. സ്വീറ്റിയെ താനും ധരംവീറും സത്യവാനും ചേര്‍ന്ന് ഹരിയാന അതിര്‍ത്തിയില്‍വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചതായും അരുണ്‍ പോലീസിനെ അറിയിച്ചു.

 

 

 

 

webdesk14: