X

34,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കുമാരസ്വാമിയുടെ ആദ്യബജറ്റ്

ബംഗളൂരു: കര്‍ണ്ണാടകയില്‍ ജനപ്രിയ തീരുമാനങ്ങളുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആദ്യ ബജറ്റ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്റെ ആദ്യബജറ്റാണ് ഇന്ന് കുമാരസ്വാമി അവതരിപ്പിച്ചത്. ബജറ്റില്‍ 34,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി.

2017 ഡിസംബര്‍ 31 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് സര്‍ക്കാരിന്റെ തീരുമാനം. രണ്ടുലക്ഷം രൂപവരേയും അതിന് താഴെയുള്ള വായ്പ തുകയുമാണ് എഴുതിത്തള്ളുന്നത്. വായ്പാ തുക കൃത്യമായി അടച്ച കര്‍ഷകര്‍ക്ക് 25,000 രൂപ തിരികെ നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ ഇന്ധനവിലയില്‍ നിന്നും രണ്ട് ശതമാനം കൂടുതല്‍ നികുതിയിനത്തില്‍ ഈടാക്കും. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 1.14 രൂപയും ഡീസലിന് 1.12 രൂപയും വര്‍ദ്ധിക്കും. കോണ്‍ഗ്രസ്സിന്റെ കാലത്തുണ്ടായിരുന്ന എല്ലാ ക്ഷേമപദ്ധതികളും ഈ സര്‍ക്കാരിന്റെ കാലത്തും നടപ്പിലാക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

chandrika: