ബംഗളൂരു: മൂന്ന് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചത് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് തലവനുമായ എച്ച്.ഡി ദേവഗൗഡ.
രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ നിലവില്‍ ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കിയിട്ടില്ല. അവര്‍ സ്വതന്ത്രരായി തന്നെ തുടരുകയാണ്. ഇതൊന്നും വലിയ കാര്യമല്ല. ഇതിനെയൊക്കെ വലിയ കാര്യമാക്കി മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണെന്നും ദേവഗൗഡ പറഞ്ഞു. ഇന്നലെയാണ് സ്വതന്ത്ര എം.എല്‍.എമാരായ എച്ച്.നാഗേഷ്, ആര്‍.ശങ്കര്‍ എന്നിവര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇക്കാര്യം അറിയിച്ച് ഇരുവരും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
നിലവില്‍ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുംബൈയിലുണ്ട്. ഇവരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ആഭ്യന്തരമന്ത്രി എം.ബി പാട്ടില്‍ ഇവരുമായി മുംബൈയിലെത്തി കൂടിക്കാഴ്ച നടത്തും. 13 എം.എല്‍.എമാരെയെങ്കിലും തങ്ങള്‍ക്കൊപ്പം നിര്‍ത്തിയാല്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ.
അതേസമയം മൂന്നു എം.എല്‍.എമാരെ തങ്ങളില്‍ നിന്ന് ചാക്കിട്ടു പിടിച്ചാല്‍ ബിജെപിയില്‍ നിന്ന് ആറു പേരെ തങ്ങളുടെ പാളയത്തിലെത്തിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.