താനൂര്‍ ബോട്ട് ദുരന്തത്തെ തുടര്‍ന്ന് സ്വമേധയാ കേസടുത്തതിലും നടത്തിയ പരാമര്‍ശങ്ങളിലും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഈ വിഷയം കോടതി പരിഗണിക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുത്, അതിന് സര്‍ക്കാര്‍ കോടതിക്കൊപ്പം നില്‍ക്കണം, ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അത് സര്‍ക്കാര്‍ വിരുദ്ധമാകുമോ എന്നും കോടതി ചോദിച്ചു. കോടതിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല, അഭിഭാഷകരും സൈബര്‍ ആക്രമണത്തിന്റെ ഭാഗമാകുന്നു കോടതി വിമര്‍ശിച്ചു.