X
    Categories: MoreViews

സാകിര്‍ നായികിന്റെ ഹര്‍ജി മുംബൈ ഹെക്കോടതി തള്ളി

മുംബൈ:ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാകിര്‍ നായികിന്റെ ഹര്‍ജി മുംബൈ ഹെക്കോടതി തള്ളി. പാസ്പോര്‍ട്ട് റദ്ദാക്കിയ നടപടി ുനപരിശോധിക്കണമെന്നും തനിക്കെതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റിനോടും എന്‍.ഐ.എയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടാണ് സാകിര്‍ നായിക് ഹര്‍ജി നല്‍കിയത്. എന്നാല്‍ ജസ്റ്റിസുമാരായ ആര്‍.എം സാവന്ത്, രേവതി മൊഹിത് ദെരെ എന്നിവരടങ്ങിയ ബെഞ്ച് ഈ ഹര്‍ജി തള്ളുകയായിരുന്നു.

മലേഷ്യയില്‍ ഒളിവില്‍ താമസിക്കുന്ന സാകിര്‍ നായികിന് അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്കെതിരായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാനാകില്ല. അന്വേഷണവുമായി സാകിര്‍ നായിക് സഹകരിച്ചില്ലെന്നും പരാതിക്കാരന്റെ അഭാവത്തില്‍ കോടതിക്ക് ഇത്തരം പരാതികള്‍ എങ്ങിനെയാണ് പരിഗണിക്കുകയെന്നും കോടതി ചോദിച്ചു. അതേസമയം പാസ്‌പോര്‍ട്ട് റദ്ദാക്കിയ നടപടി പുനപരിശോധിക്കാന്‍ കോടതിയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്നും പ്രത്യേകം വേറെ പരാതി ഇതിനായി നല്‍കണമെന്നും കോടതി പറഞ്ഞു.

യു.എ.പി.എ, ഐ.പി.സി 153 (എ) വകുപ്പുകള്‍ പ്രകാരമാണ് സാകിര്‍ നായിക്കിനെതിരെ കേസെടുത്തിട്ടുള്ളത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് സാകിര്‍ നായിക്കിനെതിരെ ചുമത്തിയിട്ടുള്ളത്. മലേഷ്യയില്‍ നിന്ന് അദ്ദേഹത്തെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് സാവന്ത് പറഞ്ഞു.

2016ല്‍ ധാക്ക സ്‌ഫോടനത്തില്‍ പിടിയിലായവര്‍ സാകിര്‍ നായികിന്റെ പ്രഭാഷണം സ്വാധീനിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണമാണ് എന്‍ഐഎയുടെ അന്വേഷണം നായികിനെതിരെ തിരിഞ്ഞത്. ധാക്ക സ്‌ഫോടനത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്.

chandrika: