കൊച്ചി : കേരള സര്‍വ്വകലാശാല നടത്തിയ 58 അധ്യാപക നിയമങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ചത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി നിരിക്ഷിച്ചു.വിവിധ സര്‍വകലാശാല വകുപ്പുകളെ ഒറ്റ വിഭാഗമായി പരിഗണിച്ചായിരുന്നു സര്‍വ്വകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച കോടതി 2017 ലെ സര്‍വ്വകലാശാല വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമങ്ങളും റദ്ദാക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്.