കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനെക്കാള്‍ ഭയാനകമായ സാഹചര്യത്തിലാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആശുപത്രികളിലെ ചികിത്സാ ചെലവ് ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. സ്വകാര്യ ആശുപത്രികളുമായി ആലോചിച്ച് ചികിത്സ ചിലവ് കുറയ്ക്കാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കണം.മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കുബോള്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.