സംസ്ഥാനത്ത് വിജിലന്‍സ് ഡയറക്ടര്‍ ഉണ്ടോയെന്ന് ഹൈക്കോടതി. വിജിലന്‍സിനു പ്രത്യേകം ഡയറക്ടറെ നിയമിക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
എ.ഡി.ജി.പി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ ഡയറക്ടറായി നിയമിച്ചാല്‍ എന്താണ് കുഴപ്പം എന്ന് കോടതി ചോദിച്ചു. നേരത്തെ എ.ഡി.ജി.പി തസ്തികയിലുള്ള ഉദ്യോഗസ്ഥനായിരുന്നു വിജിലന്‍സ് ഡയറക്ടര്‍. ഡി.ജി.പി തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ തന്നെ വേണമെന്നില്ലെന്നും കോടതി പറഞ്ഞു. ആരുടെ താല്‍പര്യപ്രകാരമാണ് ഡി.ജി.പി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടറാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഇതിന്റെ പിന്നില്‍ ആരാണെന്നും കോടതി ചോദിച്ചു.
ശങ്കര്‍ റെഡ്ഡിയെ സ്ഥാനക്കയറ്റം നല്‍കി എ.ഡി.ജി.പിയായി നിയമിച്ചതില്‍ അഴിമതിയും, ഗൂഡാലോചന എന്നിവ ഉണ്ടെന്നാരോപിച്ച് പായിച്ചിറ നവാസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി. ഉബൈദിന്റെ സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങള്‍.
സംസ്ഥാനത്ത് വിജിലന്‍സ് ഡയറക്ടര്‍ ഉണ്ടോയെന്ന് ഹൈക്കോടതി
Tags: highcourt