കൊച്ചി: തൊടുപുഴ ഡിവൈഎസ്പി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്ന പരാതി എസ്പി അന്വേഷിക്കണമെന്ന് ഹൈക്കോടതി. ആരോപണവിധേയന്റെ അതേറാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് ഉചിതമാകില്ലെന്നും അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പരാതിക്കാരന്‍ മലങ്കര സ്വദേശി മുരളീധരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
തൊടുപുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടാണ് മലങ്കര സ്വദേശി മുരളീധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്നെ മര്‍ദിച്ചത് ഡിവൈഎസ്പിയാണെന്നും ഇതേ റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കുന്നത് കൃത്യമായ അന്വേഷണം നടത്തുന്നതില്‍ വീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുരളീധരന്‍ ഹര്‍ജിയില്‍ പറഞ്ഞു. അതിനാല്‍ ഹൈക്കോടതി ഇടപെട്ട് ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നല്‍കണമെന്നായിരുന്നു മുരളീധരന്റെ പ്രധാന ആവശ്യം.
ഡിസംബര്‍ 21നാണ് ഹൃദ്രോഗിയായ മുരളീധരനെ ഡിവൈഎസ്പി മര്‍ദ്ദിച്ചതായി പരാതി ഉയരുന്നത്. മുരളീധരനെ ഡിവൈഎസ്പി ഉപദ്രവിക്കുന്നത് കണ്ടുവെന്ന് കൂടെയുണ്ടായിരുന്ന ആളും പറഞ്ഞിരുന്നു.