സംസ്ഥാനത്ത് വ്യാപക പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ്. ഹവാല കള്ളപ്പണ ഇടപാടുകളിലാണ് പരിശോധന. കേരളത്തിലേക്ക് വന്‍ തോതില്‍ ഹവാല പണം എത്തുന്നവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇഡി സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. വിദേശ കറന്‍സികളും സാമ്പത്തിക ഇടുപാട് രേഖകളും റെയ്ഡില്‍ ഇഡി കണ്ടെടുത്തു.
അടുത്തിടെ കേരളത്തിലേക്ക് ഒഴുകിയത് പതിനായിരം കോടിയുടെ ഹവാലപണം എന്ന് ഇഡി കണ്ടെത്തി. ചെറുകടകള്‍ കേന്ദ്രീകരിച്ചാണ് ഹവാല ഏജന്റുമാരുടെ പ്രവര്‍ത്തനം. 25ല്‍ അധികം ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് ഇഡി പരിശോധനകള്‍ നടത്തുന്നത്. എറണാകുളം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 15 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ഫോറെക്‌സ്, ഗിഫ്റ്റ് ഷോപ്പുകള്‍, ജ്വല്ലറി, മൊബൈല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ഇഡി പരിശോധന നടത്തി. വിദേശ കറന്‍സികളും സാമ്പത്തിക ഇടപാട് രേഖകളും കണ്ടെത്തി റെയ്ഡില്‍. 150 പേര്‍ അടങ്ങുന്ന സംഘമാണ് വിവിധ ഇടങ്ങളില്‍ പരിശോധന നടത്തുന്നത്. ഹവാല പണം ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്.