X
    Categories: MoreViews

ഭൂചലനത്തിനു പിന്നാലെ ഹവായ് ദ്വീപില്‍ അഗ്നിപര്‍വ്വത സ്‌ഫോടനവും; ഭീതിയോടെ ജനം പലായനം ആരംഭിച്ചു

തുടര്‍ച്ചയായി ഉണ്ടായ ഭൂചലനത്തിനു പിന്നാലെ അമേരിക്കയിലെ ഹവായ് ദ്വീപില്‍ അഗ്നിപര്‍വ്വത സ്‌ഫോടനവും. ലാവ പ്രവഹിക്കാന്‍ തുടങ്ങിയതോടെ ദ്വീപില്‍ ജനജീവിത ദുസ്സഹമായിരിക്കുകയാണ്. ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭരണകൂടം പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദ്വീപിലുണ്ടായത്. 1975ല്‍ നേരിട്ടതിനു സമാനമായ സാഹചര്യമാണുള്ളതെന്ന് വിദഗ്ധര്‍ പറഞ്ഞു. ദ്വീപിലെ സജീവ അഗ്നിപര്‍വതങ്ങളിലൊന്നായ കിലവെയ്യയാണ് ഇപ്പോള്‍ പൊട്ടിത്തെറിച്ചത്.

ലാവ പ്രവാഹത്തിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടു. അഗ്നി പര്‍വതത്തിനു സമീപത്തെ ആയിരകണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഹവായ് നാഷണല്‍ ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. രണ്ട് കമ്മ്യൂണിറ്റി സെന്ററുകളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ചിത്രങ്ങള്‍ കാണാം:

 

 

chandrika: