ഹവായ് : യുഎസ് കോസ്റ്റ് ഗാര്‍ഡ് ഹവായ് തീരത്ത് കണ്ടെത്തിയ കപ്പല്‍ റഷ്യയുടെ ചാരപ്രവര്‍ത്തനത്തിനു വന്നതാണെന്ന് യുഎസ് നാവിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദേശ പതാകയുള്ള കപ്പലും മറ്റ് സൈനിക കപ്പലുകളും കോസ്റ്റ് ഗാര്‍ഡ് ഡിസ്ട്രിക്റ്റ് പതിനാലിന്റെ പരിധിയില്‍ ചാരപ്രവര്തനതിയനായി അലഞ്ഞു തിരിഞ്ഞു വരുന്നതായാണ് ഉദ്യോഗസ്ഥ നിഗമനം.
‘ഞങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, നാവിക – വായു സംയുക്ത സേനകള്‍ പസഫിക് മേഖലയിലെ എല്ലാ കപ്പലുകളും നിരീക്ഷിച്ചു വരുന്നതായും’ വിദേശകാര്യ മേധാവി കമാന്‍ഡര്‍ ഡേവ് മില്‍ന്‍ പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യന്‍ കപ്പല്‍ ഹവായിക്ക് സമീപം എത്രനേരം ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് കോസ്റ്റ് ഗാര്‍ഡ് പ്രതികരിച്ചില്ല. ജനുവരി 11 ന് ഹവായിയന്‍ തീരത്ത് കപ്പല്‍ കടലില്‍ കിടക്കുന്നതായി ചൊവ്വാഴ്ച പുറത്തുവിട്ട വീഡിയോയില്‍ ആണ് വ്യക്തമാക്കിയത്
കഴിഞ്ഞ സെപ്റ്റംബറില്‍, ഹോണോലുലു ആസ്ഥാനമായുള്ള കിംബോള്‍ അലാസ്‌കയ്ക്ക് സമീപമുള്ള ബെറിംഗ് കടലില്‍ പതിവ് പട്രോളിംഗിനിടെ നാല് റഷ്യന്‍ നാവിക കപ്പലുകളും മൂന്ന് ചൈനീസ് കപ്പലുകളും കഴിഞ്ഞ മാസങ്ങളില്‍ അലാസ്‌ക, കാനഡ തീരങ്ങളില്‍ റഷ്യന്‍ വിമാനങ്ങളും യു എസ് സേന കണ്ടെത്തിയിരുന്നു