X
    Categories: MoreNews

പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടുണ്ടോ? മുന്നറിയിപ്പുമായി പൊലീസ്

തൃശ്ശൂര്‍: പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്. വ്യത്യസ്ഥ വാഗ്ദാനങ്ങളുമായി നിങ്ങളെ തേടിയെത്തുന്ന മെസേജുകളും ലിങ്കുകളും സൂക്ഷിക്കണമെന്ന് തൃശ്ശൂര്‍ സിറ്റി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു.

പാസ്‌പോര്‍ട്ട് പെട്ടെന്നും തന്നെ വീട്ടിലെത്തുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയുക എന്നതു പോലുള്ള വാഗ്ദാനങ്ങളുമായാണ് തട്ടിപ്പ് സന്ദേശങ്ങള്‍ എത്തുന്നത്. പാസ്‌പോര്‍ട്ടുമായി ബന്ധപെട്ട ഏത് പ്രവര്‍ത്തനത്തിനും പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപെടുകയാണ് വേണ്ടതെന്നും ഇത്തരം സന്ദേശങ്ങളെ പൂര്‍ണമായും അവഗണിക്കണമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അതുമല്ലെങ്കില്‍ ഔദ്യോഗിക പാസ്‌പോര്‍ട്ട് സേവാ വെബ്‌സൈറ്റോ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനോ ഉപയോഗിക്കാം.

നിങ്ങള്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നതും ഇടപാടുകള്‍ നടത്തുന്നതും ഔദ്യോഗിക വെബ്‌സൈറ്റ് വഴി തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ വെബ്‌സൈറ്റിന്റെ വിലാസം ശ്രദ്ധയോടെ പരിശോധിക്കണം..gov.in എന്നതില്‍ അവസാനിക്കുന്നവയല്ലെങ്കില്‍ (www.passportindia.gov.in) അവ തട്ടിപ്പായിരിക്കാമെന്നാണ് മുന്നറിയിപ്പ്.

വ്യാജ വെബ്‌സൈറ്റുകള്‍ കണ്ടെത്തുകയാണെങ്കില്‍ സഞ്ചാര്‍ സാഥി എന്ന സൈറ്റിലോ ബന്ധപെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കണം. സൈബര്‍ തട്ടിപ്പിന് ഇരയായി സാമ്പത്തിക നഷ്ടം സംഭവിച്ചാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പരില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

 

 

webdesk17: