X
    Categories: indiaNews

ഹാത്രസില്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത്

ന്യൂഡല്‍ഹി: ഹാത്രരസില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്യോരാജ് ജീവനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് വാല്‍മീകി സമുദായ നേതാവ് കൂടിയായ രാഹുലിന്റെ വിശ്വസ്തനെ യോഗി പൊലീസ് അറസ്റ്റ് ചെയ്തത്. ഹാത്രസിലെ ബൂല്‍ഗഡിയില്‍ സമുദായാംഗങ്ങളോട് പ്രകോപനപരമായി ജീവന്‍നപ്രസംഗിച്ചതായി ചൂണ്ടിക്കാട്ടിയാണ് കേസ്. ഇതിന്റെ വിഡിയൊ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് അറസ്റ്റ്.

അതേസമയം, ആരോപണങ്ങള്‍ ജീവന്‍ നിഷേധിച്ചു. നാലു പതിറ്റാണ്ടായി പൊതുരംഗത്തുള്ള താന്‍ സമുദായ സൗഹാര്‍ദത്തിനു വേണ്ടി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും ജീവന്‍ പറഞ്ഞു. എന്റെ പേരില്‍ ഇന്നുവരെ ഒരു കേസു പോലുമില്ല. എന്നെ ഇന്ത്യയുടെ ഏറ്റവും വലിയ രാജ്യദ്രോഹിയാക്കിയതിന് നന്ദി, ജീവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സെപ്റ്റംബര്‍ 19ന് അലിഗഡിലെ ജെഎല്‍എന്‍ മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ജീവന്‍ സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം ചില ചാനലുകള്‍ പുറത്തുവിട്ടത്.

കോണ്‍ഗ്രസ് രാഷ്ട്രീയനേട്ടത്തിനായി ഹാത്രസ് സംഭവം ഉപയോഗിക്കന്നതായി നേരത്തെ ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ പീഡനത്തിനിടയായ പെണ്‍കുട്ടിയുടെ വീഡിയോ അടക്കം പുറത്തുവിട്ട ബിജെപി ഐടി സെല്‍ മേധിവിക്കെതിരെ ഒരു നടപടിയും ഇതുവരെ യുപി പൊലീസ് റെജിസ്റ്റര്‍ ചെയ്തിട്ടില്ല.

അതേസമയം, ഞാന്‍ കലാപകാരിയല്ലെന്നും എന്നാല്‍ ഗൂഡാലോചന നടത്തുന്നവരെയൊന്നും സര്‍ക്കാര്‍ ഒഴിവാക്കില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജാതി, മത, പ്രാദേശിക രാഷ്ട്രീയം സംസ്ഥാനത്തു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. മുസാഫര്‍പുരില്‍ കലാപമുണ്ടാക്കി വ്യാപാരികളെ അവിടെ നിന്ന് അകറ്റിയത് ഇതേ ശക്തികളാണ്. അവര്‍ അതിപ്പോഴും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

 

chandrika: