X
    Categories: indiaNews

ചിതയില്‍ നിന്ന് പെങ്ങളുടെ അസ്ഥി പെറുക്കുന്ന രംഗം; ഹാത്രസിലെ കണ്ണീര് മായുന്നില്ല, വീഡിയോ

ഹാത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിതയില്‍ നിന്ന് അസ്ഥികള്‍ പെറുക്കി സഹോദരന്‍. കണ്ണു നിറയുന്ന ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലാണ് പ്രചരിക്കുന്നത്. മൃതദേഹം അവസാനമായി ഒരു നോക്കു പോലും കുടുംബത്തെ കാണിക്കാതെ അര്‍ധരാത്രിയില്‍ പെട്രോളൊഴിച്ചു കത്തിച്ചു കളഞ്ഞതായിരുന്നു യുപി പൊലീസ്. ഈ ചിതയില്‍ നിന്നാണ് സഹോദരന്‍ അസ്ഥികള്‍ പെറുക്കിയത്. മതപരമായ ബാക്കിയുള്ള കര്‍മങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണിതെന്ന് സഹോദരന്‍ പറയുന്നു.

യാതൊരു വിധ ആദരവും കൂടാതെയാണ് പെണ്‍കുട്ടിയെ ബല്‍ഗാഢി ഗ്രാമത്തില്‍വച്ച് കത്തിച്ചു കളഞ്ഞത്. വിശ്വാസപരമായോ പ്രകൃത്യാലോ പാലിക്കേണ്ട ഒരു ആദരവും കൂടാതെയാണ്‌ മൃതദേഹം കത്തിച്ചു കളഞ്ഞത്. ഒരു മനുഷ്യ ശരീരത്തോടു കാണിക്കേണ്ട മര്യാദ പോലും ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആ പെണ്‍കുട്ടിയോട് കാണിച്ചില്ല.

ഹാഥ്‌റസില്‍ കഴിഞ്ഞ സെപ്തംബര്‍ 14നാണ് 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നിരുന്നു. കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചെടുത്തു. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

 

 

web desk 1: