X
    Categories: indiaNews

‘ഹാത്രസ് പെണ്‍കുട്ടിയെ പിന്തുണയ്ക്കരുത് ; എംപിക്കെതിരെ നേതാക്കള്‍; ബിജെപിയില്‍ ഭിന്നത

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി ബിജെപിയ്ക്കുള്ളില്‍ ഭിന്നത. ഹാത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ഹാത്രസ് എംപിയായ രജ്‌വീര്‍ ദിലര്‍ പിന്തുണയ്ക്കുന്നതിനെതിരെയാണ് ബിജെപിയിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും പ്രതികളുടെയും ജാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ ഭിന്നത രൂപപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ കുടുംബത്തെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന്റെ പേരില്‍ ജില്ലയിലെ സവര്‍ണവിഭാഗത്തില്‍പ്പെട്ട ബിജെപി എംപിമാരാണ് രംഗത്തു വന്നിരിക്കുന്നതെന്ന് ഇക്കണമിക് ടൈംസ് റിപ്പോര്‍ട്ട്.

സവര്‍ണവിഭാഗത്തില്‍പ്പെട്ട നാല് യുവാക്കള്‍ പ്രതികളായ കേസില്‍ ഹാത്രസ് മണ്ഡലത്തിലെ എംപിയായ രജ്‌വീര്‍ ദിലറും മകള്‍ മഞ്ജു ദിലറും പെണ്‍കുട്ടിയുടെ കുടുംബത്തെ പരസ്യമായി പിന്തുണച്ച് രംഗത്തു വന്നിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ഡിജിപിയ്ക്ക് കത്തെഴുതുകയും യുവതിയ്ക്ക് ഡല്‍ഹിയില്‍ ചികിത്സ ഉറപ്പാക്കാന്‍ ഇവര്‍ സഹായിക്കുകയും ചെയ്തിരുന്നു. കൂടാതെ യുവതിയുടെ കുടുംബത്തെ വീട്ടിലെത്തി ഇവര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

അതേസമയം, മഞ്ജു ദിലറും പെണ്‍കുട്ടിയുടെ കുടുംബവും വാല്‍മീകി സമുദായത്തില്‍പ്പെട്ടവരായതുകൊണ്ടാണ് എംപി സഹായിക്കുന്നതെന്നാണ് പ്രാദേശിക ബിജെപി നേതാക്കളുടെ ആരോപണം.

Test User: