യോഗ ഗുരു ബാബ രാംദേവ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് രാജസ്ഥാന്‍ ഹൈകോടതി. വിദ്വേഷ പ്രസംഗ കേസിലാണ് അദ്ദേഹത്തോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. നേരത്തെ അറസ്റ്റില്‍ നിന്നും ബാബ രാംദേവിന് കോടതി സംരക്ഷണം നല്‍കിയിരുന്നു. ഒക്ടോബര്‍ 16 വരെയാണ് അദ്ദേഹത്തിന് അറസ്റ്റില്‍ നിന്നും സംരക്ഷണമുള്ളത്.
അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാവണമെന്നും ജസ്റ്റിസ് കുല്‍ദീപ് മാതൂറിന്റെ നിര്‍ദേശം. കേസ് ഒക്ടോബര്‍ 16ന് വീണ്ടും പരിഗണിക്കുമ്പോള്‍ കേസ് ഡയറി ഹാജരാക്കണമെന്ന് കുല്‍ദീപ് മാതൂര്‍ നിര്‍ദേശിച്ചു.
എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാംദേവ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ബരാമറില്‍ ഫെബ്രുവരി 2ന് നടത്തിയ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് ബാബ രാംദേവിനെതിരെ കേസെടുത്തത്.