പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് തീരുമാനം.
ഇന്നലെ രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. രാജ്യത്തിന്റെ സമ്പത്തില്‍ ആദ്യ അവകാശം മുസ്‌ലിംകള്‍ക്ക് എന്നാണ് നേരത്തെ കോണ്‍ഗ്രസ് പറഞ്ഞിരുന്നതെന്നും എല്ലാവരുടെയും സ്വത്ത് എടുത്തു കൂടുതല്‍ മക്കള്‍ ഉള്ളവര്‍ക്ക് കൊടുക്കാന്‍ ആണ് കോണ്‍ഗ്രസിന്റെ പദ്ധതിയെന്നുമായിരുന്നു മോദിയുടെ വിദ്വേഷ പ്രസംഗം. ഈ പ്രസ്താവനയാണ് വിവാദമായത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്റെ ഓഫീസിന്റെ അന്തസ്സ് മോദിയോളം താഴ്ത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. മോദിയുടേത് വിദ്വേഷ പ്രസംഗമാണ്. സംഘത്തിന്റെ മൂല്യങ്ങളില്‍ നിന്ന് പഠിച്ചതാണ് ഇന്ന് പ്രധാനമന്ത്രി ചെയ്തതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സംഘം വിജയിക്കുകയാണെന്ന് മോദിയുടെ പരിഭ്രാന്തി നിറഞ്ഞ പ്രസംഗം വ്യക്തമാക്കുന്നുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.