മലപ്പുറം ജില്ലക്കെതിരായുള്ള വിദ്വേഷ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധം ശക്തം. വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തിന് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടിയില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വൃത്തികെട്ട പ്രസ്താവന ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. അതേ സമയം വെള്ളാപ്പള്ളിയുടെ പ്രസ്താവന വിവാദമാക്കാനില്ലെന്ന നിലപാടിലാണ് സിപിഎം.
മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ്, പിഡിപി ,AIYF തുടങ്ങിയവര്‍പരാതി നല്‍കിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം, വിദ്വേഷ പരാമര്‍ശത്തോട് തണുപ്പന്‍ സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ പോകില്ലെന്ന സൂചനയും സിപിഎം പ്രതികരണത്തിലുണ്ട്