X

അമേരിക്കയില്‍ വിദ്വേഷക്കൊല; 6 വയസുകാരനായ മുസ്‌ലിം ബാലനെ കുത്തിക്കൊന്നു

അമേരിക്കയില ചിക്കാഗോയില്‍ 6 വയസുള്ള മുസ്‌ലിം ബാലനെ കുത്തിക്കൊന്നു. ഇസ്രാഈല്‍ അനുകൂലിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റു. വാദിയ അല്‍ ഫയൂം എന്ന ബാലനാണ് കൊല്ലപ്പെട്ടത്.

ഇല്ലിനോയിസ് സ്വദേശിയായ 71കാരന്‍ ജോസഫ് എം. ചൂബ എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ വിദ്വേഷ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി വില്‍ കൗണ്ടി പൊലീസ് അറിയിച്ചു.

പ്ലെയിന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പില്‍ അക്രമിയുടെ വീടിന്റെ താഴത്തെ നിലയിലാണ് മുസ്‌ലിം കുടുംബം താമസിച്ചിരുന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വലിയ കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു. നിങ്ങള്‍ മുസ്‌ലിംകള്‍ മരിക്കണം എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് മാതാവ് ഹനാന്‍ ഷാഹിന്‍ പറഞ്ഞു.

രണ്ടുപേരും മുസ്‌ലിംകളായതിനാലും ഇസ്രാഈല്‍ ഹമാസ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പ്രകോപിതനായുമാണ് ഈ ക്രൂരമായ ആക്രമണം നടത്തിയതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വില്‍ കൗണ്ടി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. നെഞ്ചിലും കൈയിലുമായാണ് ഇരുവര്‍ക്കും കുത്തേറ്റത്. 26 തവണയാണ് അക്രമി കുത്തിയത്. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.

webdesk13: