കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിപ്പിട്ട ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പരാതി. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ അരുണ്‍ ആണ് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. കേരള സമൂഹത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുക, മുസ്ലിം സമുദായത്തില്‍ വിശ്വസിക്കുന്ന ജനങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുക എന്ന ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ് സന്ദീപ് വാര്യര്‍ പ്രചരണം നടത്തിയിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.
അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറുപ്പിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.