ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിയെടുക്കുന്നതിനിടെ തിരുനാവയിൽ വൻ പുരാവസ്തു ശേഖരം കണ്ടെത്തി. ശവസംസ്കാരത്തിന് ഉപയോഗിച്ച തൊപ്പിക്കല്ലുകളാണ് കണ്ടെത്തിയത്.
കുറ്റിപ്പുറം വില്ലേജിലെ നാഗപറമ്പിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെ ത്തി ശേഖരം സ്ഥിരീകരിച്ചത്. ചാരം നിറച്ച കുടങ്ങളും കണ്ടെത്തിയിട്ടുണ്ട്. 2000 വർഷം പഴക്കമുളളതാണ് ഇവ. പത്തടിയോളം താഴ്ചയിൽ മണ്ണടിഞ്ഞ നിലയിലാണിവ.