X
    Categories: indiaNews

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനി പ്രീപെയ്ഡ് കാര്‍ഡ്

ഡല്‍ഹി: ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍ ബൂത്തുകളില്‍ ഉപയോഗിക്കാന്‍ മെട്രോ ട്രെയിനുകളിലേതു പോലെ മെഷീന്‍ ടാപ്പിങ് സൗകര്യമുള്ള പ്രീ പെയ്ഡ് കാര്‍ഡുകള്‍ വരുന്നു. നിലവില്‍ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പണം കൊടുത്തു കടന്നുപോകാന്‍ ഒരു ലൈന്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇത് പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകുന്നതിന് ഇടയാക്കുന്നു.

ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഫാസ്ടാഗ് ലൈനിലേക്കു കയറുന്നത് തര്‍ക്കങ്ങള്‍ക്കും ഇടയാക്കാറുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പദ്ധതി. പ്രീ പെയ്ഡ് കാര്‍ഡുകള്‍ കൊണ്ടുവരുന്നതിനായി ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ടെന്‍ഡര്‍ ക്ഷണിച്ചു. 50 രൂപ വില വരുന്ന കാര്‍ഡ് റീചാര്‍ജ് ചെയ്യാനാവും.

മെഷീനിലെ സെന്‍സറിനു മുകളില്‍ കാണിച്ചു കടന്നുപോകാവുന്ന കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ തിരക്ക് ഒഴിവാക്കാന്‍ സാധിക്കും. ടോള്‍ മാനേജ്‌മെന്റ് സംവിധാനവുമായി പ്രീപെയ്ഡ് കാര്‍ഡ് ബന്ധപ്പെടുത്തും. ടെന്‍ഡര്‍ ലഭിക്കുന്ന കമ്പനി എല്ലാ ടോള്‍ ബൂത്തുകളിലും 3 മാസത്തേക്ക് കാര്‍ഡ് വില്‍പന, റീചാര്‍ജ്, ടോള്‍ പ്ലാസ ജീവനക്കാര്‍ക്കു പരിശീലനം എന്നിവയും നല്‍കണം.

Test User: