കോണ്‍ഗ്രസ്സിന് പഞ്ചാബ് ജയിച്ചുകയറാന്‍ കഴിയില്ലായുരുന്നു.എന്നാല്‍ ഇലക്രട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം കാണിച്ചാണ് അവര്‍ വിജയം വരിച്ചത്. അതുകൊണ്ടു തന്നെ അടുത്ത് നടക്കാനിരിക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പകരം പഴയ സ്‌കുളുകളില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാല്‍ മതി.
അതേസമയം, കെജ്‌രിവാളിന്റെ പഴയ സുഹൃത്തായ അണ്ണാ ഹസാരെഈ നിലപാട് ചോദ്യംചെയ്തുരംഗത്തെത്തി. ലോകം അതിവേഗം ഏറെ മുന്നേറുകയാണ്. അപ്പേഴാണോ നമ്മളിവിടെ പിന്നോട്ടുള്ള സഞ്ചാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു.
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കെജ് രിവാളിന്‍ ആംആദ്മി പാര്‍്ട്ടിയും കോണ്‍ഗ്രസ്സും പഞ്ചാബില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന്് പ്രവചച്ചിരുന്നു. ആരാകും ഭരണം നേടുക എന്നത് പ്രവചനാതീതമാണെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍. എന്നാല്‍ ഫലം വന്നപ്പോള്‍ ആംആദ്മിക്ക് വലിയ നിരാശയായിരുന്നു ഫലം. 117 സീറ്റുകളില്‍ കോണ്‍ഗ്രസ്സ് 77 സീറ്റുകള്‍ നേടിയപ്പോള്‍ ആംആദ്മിക്ക് 22 സീറ്റിമായി തൃപ്തിയടയേണ്ടി വന്നു. ഈ സാഹര്യത്തിലാണ് ഇലക്ട്രോണിക് മെഷീനുകളില്‍ ശക്തമായ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് കെജ് രിവാള്‍ രംഗത്തെത്തിയിരുന്നത്.