X
    Categories: Views

പുതിയ നിയന്ത്രണങ്ങളുമായി അമേരിക്ക, ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് റൂഹാനി

 
ഇറാനു മേല്‍ പുതിയ നിയന്ത്രണങ്ങള്‍ക്ക് അമേരിക്ക അനുമതി നല്‍കിയിരിക്കെ റിപ്പബ്ലിക്കിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പ്രസിഡണ്ട് റൂഹാനി വ്യക്തമാക്കി. രാജ്യത്തിന്റെ പ്രസിഡണ്ടായി രണ്ടാം തവണയും സ്ഥാനമേറ്റെടുത്ത റൂഹാനി രാജ്യത്തെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അന്ത്യം കാണുന്നത് വരെ തന്റെ ശ്രമങ്ങള്‍ തുടരുമെന്ന് ഹസ്സന്‍ റൂഹാനി വ്യക്തമാക്കി. ഇറാനെതിരെയായ നിയന്ത്രണങ്ങള്‍ ഉയര്‍ത്തി കൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പുതിയ കരാറുകള്‍ ഒപ്പിട്ടതിന്റെ തൊട്ടടുത്ത ദിവസാമാണ് റൂഹാനിയുടെ പ്രഖ്യാപനമെന്നതാണ് ഏറെ ശ്രദ്ധേയം.എന്നാല്‍ താന്‍ നടത്തുന്ന ഐക്യശ്രമങ്ങള്‍ക്ക് റൂഹാനി തന്നെ ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുമുണ്ട്.
‘ഞാനൊരിക്കല്‍ കൂടി ഇവിടെ പ്രഖ്യപിക്കുന്നു, തിരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍, ഇതാണ് ഐക്യവും സഹകരണവും പുനഃസ്ഥാപിക്കാനുള്ള യഥാര്‍ത്ഥ സന്ദര്‍ഭം’. റൂഹാനി വ്യക്തമാക്കി.

chandrika: