X

സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ സ്വരൂപിച്ച പണം വകമാറ്റിയോ? സാലറി ചലഞ്ച് കണക്ക് പുറത്തുവിടാതെ സി.എം.ഡി.ആര്‍.ഫ്‌ വെബ്സൈറ്റ്

 വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച തുക 379 കോടി. സി.എം.ഡി.ആര്‍.ഫ്‌
വെബ്‌സൈറ്റില്‍ ഇത് കൃത്യമായി കാണിച്ചിട്ടുമുണ്ട്. ഈ തുക മുഴുവന്‍ സ്വരൂപിച്ചിരിക്കുന്നത് പൊതുജനങ്ങളില്‍ നിന്നുമാണ്. ഈ ഘട്ടത്തിലാണ് ചില സംശയങ്ങള്‍ ഉയരുന്നത്.

സാലറി ചലഞ്ചിലൂടെ ലഭിച്ച പണത്തിന്റെ കണക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെയാണ്, പുനരധിവാസത്തിനായി സര്‍ക്കാര്‍ സാലറി ചലഞ്ച് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ദിവസത്തെ ശമ്പളം സാലറി ചലഞ്ചിലൂടെ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. 52 ശതമാനത്തോളം പേര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്തു എന്ന വിവരവും പുറത്ത് വന്നിരുന്നു.

എന്നാല്‍ പ്രസ്തുത സാലറി ചലഞ്ചിലൂടെ സമാാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ല എന്നത് വെബ്സൈറ്റില്‍ നിന്ന് വ്യക്തം. പുനരധിവാസത്തിനായി 379.04 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇതുവരെ ലഭിച്ചത്. ഇത് പൊതുജനങ്ങളുടെ സംഭാവനയാണ് എന്നും വെബ്സൈറ്റില്‍ നിന്ന് വ്യക്തം.

സാലഞ്ച് ചലഞ്ചിന്റെ തുക ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ അത് വെബ്‌സൈറ്റില്‍ കാണിക്കേണ്ടതാണ്. എന്നാല്‍ സൈറ്റില്‍ അതില്ല. ഇതോടെയാണ് സാലറി ചലഞ്ചില്‍ നിന്ന് ലഭിച്ച പണം എവിടെ എന്ന ചോദ്യം ഉയരുന്നത്. ഈ പണം സര്‍ക്കാര്‍ വകമാറ്റിയോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

വയനാട് ദുരന്തബാധിത മേഖലകളിലെ പുനര്‍നിര്‍മാണത്തിനായി ജീവനക്കാര്‍ക്കിടയില്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചിന് പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസത്തെ ശമ്പളം നല്‍കാന്‍ സമ്മതം മൂളിയവര്‍ 52 ശതമാനം പേര്‍ മാത്രമാണ്. ഈ മാസം അഞ്ചുവരെ സമ്മതപത്രം നല്‍കാനുള്ള അവസരമുണ്ടായിരുന്നു.

ആകെ 5,32,207 ജീവനക്കാരാണുള്ളത്. മുഴുവന്‍ പേരും പങ്കാളികളായാല്‍ 500 അഞ്ഞൂറു കോടി ഖജനാവിലേക്കെത്തുമെന്നായിരുന്നു കണക്ക്. എന്നാല്‍ അതുണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.അഞ്ച് ദിവസത്തെ ശമ്പളം എന്ന ഉപാധിയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ നിസ്സഹകരണത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്.

webdesk13: