ഹരിയാനയിലെ സംഘർഷബാധിത പ്രദേശങ്ങളിൽ മുസ്ലീങ്ങളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് പഞ്ചായത്തുകൾ പ്രമേയം പാസാക്കി. പഞ്ചായത്തുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഹരിയാന സർക്കാർ വ്യക്തമാക്കി.3 ജില്ലകളിലെ ഗ്രാമ പഞ്ചായത്ത് സർപഞ്ചുമാർക്ക് ഷോകോസ് നോട്ടീസ് അയച്ചതായി അധികൃതർ അറിയിച്ചു.സംഘർഷമുണ്ടായതിന് പിന്നാലെ അൻപതിലധികം പഞ്ചായത്തുകളാണ് യോഗം ചേർന്ന് മുസ്ലീംങ്ങളെ ബഹിഷ്കരിക്കണമെന്ന പ്രമേയം പാസാക്കിയത്.സംഘർഷത്തിന് പിന്നാലെ ക്യത്യമായ രേഖകളുള്ള മുസ്ലീം വിഭാഗക്കാരുടെ കെട്ടിടങ്ങളും വീടുകളും സർക്കാർ ഇടിച്ചുനിരത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വർഗീയവൽകരണത്തിൻ്റെ ഫലമാണ് ഹരിയാനയിൽ കണ്ടതെന്നും, സർക്കാർ കൂട്ടുനിന്ന കലാപമാണിതെന്നും സ്ഥലം സന്ദർശിച്ച പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ആരോപിച്ചു.