X

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തത് ആറുമാസത്തോളം; ഏഴുപേര്‍ക്കെതിരെ കേസ്

ഡല്‍ഹി: ഹരിയാനയില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത ഏഴുപേര്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് നടപടി.

ആറുമാസമായി ഏഴുപേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ബലാത്സംഗ വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. പെണ്‍കുട്ടിക്ക് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

പെണ്‍കുട്ടിയുടെ വീടിനടുത്ത് പലചരക്ക് കട നടത്തുന്ന സത്യനാരായണന്‍,മകന്‍ രവീന്ദര്‍ തുടങ്ങി അയല്‍വാസികള്‍ക്കെതിരെയാണ് കേസ്.

Test User: