ന്യൂഡല്‍ഹി: രാജ്യത്ത് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ കാര്യക്ഷമതയില്‍ ആശങ്കയുയര്‍ത്തി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കോവിഡ്. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെകിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ദിവസങ്ങള്‍ക്ക് അകമാണ് മന്ത്രിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ അംബാലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അനില്‍ വിജ്.
‘എനിക്ക് കൊറോണ പോസിറ്റീവായി. അംബാല കാന്റിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നോട് ബന്ധപ്പെട്ട എല്ലാവരോടും കോവിഡ് പരിശോധന നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു’ – അനില്‍ വിജ് പറഞ്ഞു.
മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക് കടന്ന ഭാരത് ബയോട്ടെക് കോവിഡ് വാക്‌സിനില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. 90 % വിജയം കണ്ടിരുന്നു എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പട്ടത്. എന്നാല്‍ അവകാശവാദങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതായി പുതിയ സംഭവം